Loading...

News & Updates

Latest Updates

Latest Happenings in Movie Industry

ടൊവിനൊയ്‍ക്ക് രണ്ട് ആഴ്‍ചത്തെ വിശ്രമം, പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്

നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്. 'നടികർ തിലകം' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ തുന്നൽ വേണ്ടി വന്നതിനാൽ താരത്തിന് ഡോക്ടർമാർ രണ്ട് ആഴ്‍ച വിശ്രമം നിർദേശിച്ചു.'നടികര്‍ തിലക'ത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിലായിരുന്നു. ടൊവിനോ തോമസിന് പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നും നടൻ വിശ്രമത്തിലാണെന്നും  ആശുപത്രി അധികൃതർ അറിയിച്ചു. ലാല്‍ ജൂനിയറാണ്…

05 Sep 2023


ഹിറ്റ് സിനിമകളുടെ എഡിറ്റർ ഹരിഹരപുത്രൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടന്നു 50 വർഷത്തോളം സിനിമയിൽ സജീവമായിരുന്ന അദ്ദേ​ഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം അറയിച്ച് സപഹപ്രവർത്തകർ. "പ്രിയപ്പെട്ട ഹരിഹരപുത്രൻ സാറിന് ആദരാഞ്ജലികൾ. മലയാളത്തിൽ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ Film Editor ആയിരുന്ന പുത്രൻ സാറിന്റെ ദേഹവിയോഗതത്തിൽ പ്രാർത്ഥനയോടെ", എന്നാണ് അനുശോചനം അറിയിച്ച് കൊണ്ട് മധുപാൽ കുറിച്ചത്. സുഖമോ ദേവി,…

27 Aug 2023


പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിന് ശേഷം താരമൂല്യം ഏറിയെങ്കിലും ശേഷം ഇറങ്ങിയ ഒരു സിനിമയ്ക്കും വിജയിക്കാൻ സാധിച്ചിട്ടില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമും ഓം റൗത്തിന്റെ ആദിപുരുഷും ആണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിൽ എത്തിയ സിനിമകൾ. എന്നാൽ…

05 Jul 2023


ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ അസിസ്റ്റൻറ് കാർഡ് വിതരണവും, യൂണിയൻ വെബ്സൈറ്റ് ഔദ്യോഗിക ഉദ്ഘാടനവും

ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ  അസിസ്റ്റൻറ് കാർഡ് വിതരണവും, യൂണിയൻ വെബ്സൈറ്റ് ഔദ്യോഗിക ഉദ്ഘാടനവും ബഹുമാനപ്പെട്ട ഫെഫ്ക സെക്രട്ടറി ശ്രീ ബി. ഉണ്ണികൃഷ്ണൻ അവറുകൾ നിർവഹിച്ചു.നിർവാഹസമിതിഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ30/06/2023

30 Jun 2023


'ദി ഫ്ലാഷി' ന്‍റെ ടിക്കറ്റിന് 50 ശതമാനം വിലക്കുറവ് ; പിവിആർ ആപ്പിലെ ഓഫർ ഇന്ന് കൂടി

ഫ്ലാഷ് വിൽപ്പന സമയ സ്ലോട്ടുകളെ കുറിച്ചുള്ള സൂചനകളെ കുറിച്ച് അറിയാൻ പിവിആറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യണം.കൊച്ചി: ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ.നാളെ തിയറ്ററിൽ റീലിസ് ചെയ്യാനിരിക്കുന്ന  'ദി ഫ്ലാഷ്' എന്ന ഡിസി ചിത്രത്തിന്റെ മൾട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ കിഴിവ് ലഭിക്കാനായി  ഔദ്യോഗിക പിവിആർ ആപ്പ് ഡൗൺലോഡ് ചെയ്യണം.…

14 Jun 2023