Loading...

News Details

Latest Updates

News Details

ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2024-‘25 വർഷത്തെ വാർഷിക പൊതുയോഗം

ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2024-‘25 വർഷത്തെ വാർഷിക പൊതുയോഗം 30.04.2025 ബുധനാഴ്ച കലൂർ സിദ്ര പ്രിസ്റ്റീൻ ഹോട്ടലിൽ വച്ച് നടന്നു. രാവിലെ 11.00 മണിയ്ക്ക് പ്രസിഡന്റ് ശ്രീ. എൽ ഭൂമിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തോടനുബന്ധിച്ച് എ ഐ ടെക്നോളജിയെക്കുറിച്ചും, എഡിററിംഗ് രംഗത്തു അത് സഹായകരമാകുന്നതിനെക്കുറിച്ചും പാലക്കാട് അഹല്യ കോളേജ് എ ഐ വിഭാഗം എച്ച് ഓ ഡി ശ്രീ. ഗുരുദത്ത് സദാനന്ദൻ ക്‌ളാസ്സെടുത്തു. "തണുപ്പ്" എന്ന സിനിമയിലൂടെ സംവിധാന രംഗത്തേയ്ക്ക് കടക്കുകയും, അതിലൂടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത എഡിറ്റേഴ്സ് യൂണിയൻ അംഗമായ ശ്രീ. രാഗേഷ് നാരായണനെ പ്രസിഡന്റ് ശ്രീ. എൽ ഭൂമിനാഥൻ പൊന്നാട അണിയിച്ചു അഭിനന്ദിച്ചു.