കൊച്ചി: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിൻ എം.ജി. പ്രസിഡന്റായും പ്രസീദ് നാരായണൻ ജനറൽ സെക്രട്ടറിയായും കപിൽ കൃഷ്ണ ട്രഷററായും ചുമതലയേറ്റു.
എൽ. ഭൂമിനാഥൻ, പ്രവീൺ പ്രഭാകർ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. മാളവിക വി. എൻ., നിഖിൽ വേണു എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.സി. മോഹനൻ, മനോജ് കണ്ണോത്ത്, സൂരാജ് എസ്., ജോൺകുട്ടി, സന്ദീപ് നന്ദകുമാർ, ശ്യാം ശശിധരൻ എന്നിവരും പുതിയ ഭരണസമിതിയിൽ ഉൾപ്പെടുന്നു.
പുതിയ ഭരണസമിതി
പ്രസിഡന്റ്: വിപിൻ എം.ജി.
ജനറൽ സെക്രട്ടറി: പ്രസീദ് നാരായണൻ
ട്രഷറർ: കപിൽ കൃഷ്ണ
വൈസ് പ്രസിഡന്റുമാർ: എൽ. ഭൂമിനാഥൻ, പ്രവീൺ പ്രഭാകർ
ജോയിന്റ് സെക്രട്ടറിമാർ: മാളവിക വി. എൻ., നിഖിൽ വേണു
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: പി.സി. മോഹനൻ, മനോജ് കണ്ണോത്ത്, സൂരാജ് എസ്., ജോൺകുട്ടി, സന്ദീപ് നന്ദകുമാർ, ശ്യാം ശശിധരൻ
എഡിറ്റർമാരുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമവും പ്രൊഫഷണൽ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസമിതി നേതൃത്വം നൽകും.