മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന തുടരും. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതിനൊപ്പം എവര്‍ഗ്രീന്‍ കോമ്പോ ആയ മോഹന്‍ലാല്‍- ശോഭന വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്മേലുള്ള പ്രീ റിലീസ് ഹൈപ്പ് ആണ്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ഒരു തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ അടക്കമുള്ള അണിയറക്കാര്‍. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തീയതിയാണ് അത്.