Loading...

News Details

Latest Updates

News Details

ഇനി അജിത്തും എത്തുമോ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സില്‍, പ്രതീക്ഷയുമായി ആ വാക്കുകള്‍

അജിത്തും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തിയേക്കുമെന്ന പ്രതീക്ഷകള്‍ പകരുന്നതാണ് ആ വാക്കുകള്‍.

കൈതിയും വിക്രമും ഹിറ്റായതോടെ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സ് ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. വിജയ് നായകനായ ലിയോയും എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയമുണ്ടായിരുന്നു. എല്‍സിയുവല്ല ലിയോ എന്നാണ് വ്യക്തമായിരിക്കുന്നത്. അജിത്തിനെയും നായകനാക്കി ഒരു സിനിമ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

ഞാൻ ആ നടൻമാരെയൊക്കെ കണ്ടാണ് വളര്‍ന്ന് ഇങ്ങനെയായത്. രജനി സാര്‍ നായകനാകുന്ന ഒരു സിനിമയുടെ ആവേശത്തിലാണ് ഇപ്പോള്‍ ഞാൻ. അജിത്ത് സാറിനൊപ്പവും ഭാവിയില്‍ ഒരു സിനിമ ചെയ്യാൻ അവസരം കിട്ടിയാല്‍ അതുമായി മുന്നോട്ടുപോകും എന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി. എല്‍സിയുവില്‍ ഏതൊക്കെ നടൻമാരെ ഭാഗമാക്കാനാണ് സംവിധായകൻ എന്ന നിലയില്‍ ആഗ്രഹിക്കുന്നത് എന്ന് ഒരു ചോദ്യത്തിന് അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു ലോകേഷ് കനകരാജ്.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. ലോകമെമ്പാടുമുള്ള വിജയ് ആരാധകര്‍ ലിയോ സിനിമ കാണാൻ കാത്തിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക്. പ്രധാനമായും 13 മാറ്റങ്ങളാണ് വിജയ് ചിത്രം ലിയോയ്‍ക്ക് സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്.

ചോര നിറത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടതിനാല്‍ ലിയോ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കുന്നതാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തിയാണ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്തായാലും ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് നടനുമായ ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.


Back